യുപിഐ ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ആർബിഐ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

യുപിഐ ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ആർബിഐ

Sep 21, 2022, 08:58 PM IST

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ്) ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കൾക്കാണ്, ഇത് ആദ്യം പ്രയോജനപ്പെടുത്താനാവുക.

ഗവർണർ-പിണറായി പോര് കപട നാടകമെന്ന് ജയറാം രമേശ്

Sep 21, 2022, 09:24 PM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടക്കുന്ന പോര് കപട നാടകമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടുന്ന, ജനപങ്കാളിത്തത്തിൽ ആശങ്കയുള്ളതിനാലാണ് ഇരുവരുടെയും നേതൃത്വത്തിൽ, രാഷ്ട്രീയ നാടകം അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം; മാപ്പ് പറഞ്ഞ് പ്രവർത്തകൻ

Sep 21, 2022, 09:15 PM IST

ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച്, ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്‍റ് സുരേഷ്. കോൺഗ്രസ് പാർട്ടിയോടും അതിന്‍റെ പ്രവർത്തകരോടും പരസ്യമായി മാപ്പ് പറയുന്നുവെന്നും, സുരേഷ് പറഞ്ഞു.