റിയൽ മി 9i 5ജി ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

റിയൽ മി 9i 5ജി ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തും

Aug 6, 2022, 02:49 PM IST

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി 9ഐ 5 ജി ഫോണുകൾ ഓഗസ്റ്റ് 18ന് ഇന്ത്യയിൽ അവതരിപ്പിക്കും. റിയൽമി 9ഐ ഫോണുകളുടെ 5ജി പതിപ്പാണ് പുതിയ ഫോൺ. റിയൽമി 9ഐ ഫോണുകൾ ഈ വർഷമാദ്യം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഈ ഫോണുകൾക്ക് ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇടുക്കി അണക്കെട്ട് നാളെ തുറക്കും

Aug 6, 2022, 02:15 PM IST

ഇടുക്കി അണക്കെട്ട് നാളെ തുറക്കും. ജലനിരപ്പ് 2382.88 ആയതിനെ തുടർന്നാണ് തീരുമാനം. രാവിലെ 10ന് തുറക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. എത്ര വെള്ളം തുറന്നുവിടണമെന്ന് തീരുമാനിച്ചിട്ടില്ല. ജലനിരപ്പ് അപ്പർ റൂൾ കർവിലേക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് നടപടി.

മൊബൈൽ ടവര്‍ സ്ഥാപിച്ചാൽ പണം നല്കുമെന്ന് വാഗ്ദാനം; ജാഗ്രത വേണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്

Aug 6, 2022, 02:57 PM IST

മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ ജാഗ്രത പുലർത്താൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നിർദ്ദേശം നൽകി. മൊബൈൽ ടവറുകൾ സ്ഥാപിക്കാനെന്ന പേരിൽ ചില കമ്പനികളും ഏജൻസികളും ആളുകളിൽ നിന്ന് പണം ശേഖരിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്.