'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി, സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 33 തടവുകാരെ മോചിപ്പിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രിസൺ വെൽഫെയർ കമ്മിറ്റിയുടെയും മറ്റ് സർക്കാർ കമ്മിറ്റികളുടെയും ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
മൂവാറ്റുപുഴയ്ക്കടുത്ത് എംസി റോഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഗര്‍ത്തം കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കച്ചേരിത്താഴത്തെ വലിയ പാലത്തിനടുത്ത അപ്രോച്ച് റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തമാണ് അടയ്ക്കുന്നത്. കോണ്‍ക്രീറ്റ് മിശ്രിതം കുഴിയില്‍ നിറയ്ക്കുന്ന ജോലിയാണ് നിലവില്‍ നടക്കുന്നത്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒരു മണിക്കൂർ ഇടവിട്ട് പരിശോധന നടത്താൻ നിർദേശം. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 134.80 അടിയാണ്. നിലവിലെ റൂൾ കർവ് 137.40 അടിയാണ്.