അടക്കയ്ക്ക് റെക്കോർഡ് വില; ഒരെണ്ണത്തിന് 10 രൂപ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

അടക്കയ്ക്ക് റെക്കോർഡ് വില; ഒരെണ്ണത്തിന് 10 രൂപ

Aug 6, 2022, 11:56 AM IST

പഴുത്ത അടക്കയ്ക്ക് റെക്കോർഡ് വില. ഒന്നിന് 10 രൂപയ്ക്ക് മുകളിലാണ് ചില്ലറവില്‍പ്പന. മുമ്പൊരിക്കലും ഇത്തരത്തിലൊരു വില ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. രണ്ട് രൂപയ്ക്കും മൂന്ന് രൂപയ്ക്കും ലഭ്യമായിരുന്ന അടയ്ക്കയുടെ വിലയാണ് 10 രൂപ കടന്നത്.

സവാഹിരി വധം; അഫ്ഗാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധം

Aug 6, 2022, 11:31 AM IST

അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ വധത്തിന് പിന്നാലെ, അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഫ്ഗാനില്‍ യു.എസ് ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച്, നൂറുകണക്കിന് അഫ്ഗാന്‍ പൗരന്മാർ അമേരിക്കക്കെതിരായ ബാനറുകള്‍ ഉയർത്തി, വെള്ളിയാഴ്ച സമരം നടത്തി.

ബാണാസുര ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Aug 6, 2022, 10:54 AM IST

വയനാട്ടിലെ ബാണാസുര ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773 മീറ്ററിലെത്തിയതിനാലാണ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.