ബഹ്റൈനിൽ മങ്കിപോക്സ് പ്രതിരോധ വാക്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ പറഞ്ഞു.വാക്സിൻ സൗജന്യമായാണ് വിതരണം ചെയ്യുന്നത് എന്ന് അധികൃതർ അറിയിച്ചു.
ആർട്ടിസ്റ്റ് നാരായണ ഭട്ടതിരിയുടെ 'കചടതപ' ആർട്ട് ഗാലറി ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. ഭട്ടതിരിയുടെ നേതൃത്വത്തിൽ വഴുതക്കാട് നിർമ്മിച്ച ഗാലറി പൂർണ്ണമായും കലിഗ്രഫിക്കായി സജ്ജമാക്കിയ കേരളത്തിലെ ആദ്യ ഗാലറിയാണ്.ഭട്ടതിരിയുടെ നാലായിരത്തോളം മലയാള കലിഗ്രഫികളുടെ സ്ഥിരം പ്രദർശനം ഉണ്ടാകും.
യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ മേഖലയില്‍ സമാധാനം പുലരണമെന്ന് തായ്വാന് പ്രസിഡന്റ് സായ് ഇങ് വെന്‍. ചൈനയുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടാക്കാന്‍ തായ്വാന് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് സംഘര്‍ഷ സാധ്യത വളര്‍ത്താന്‍ താല്പര്യപ്പെടുന്നില്ല.ദിലീപ് പ്രതിയാകും.