യുഎസ് കമ്പനിയുടെ 20 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാൻ റിലയൻസ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

യുഎസ് കമ്പനിയുടെ 20 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാൻ റിലയൻസ്

Sep 23, 2022, 06:22 PM IST

യുഎസ് കമ്പനിയിലെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള റിലയന്‍സ് ന്യൂ എനര്‍ജി ലിമിറ്റഡ് . കാലിഫോര്‍ണിയയിലെ പസഡേന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെയ്ലക്‌സ് കോര്‍പ്പറേഷന്റെ ഓഹരികളാണ് റിലയന്‍സ് ന്യൂ എനര്‍ജി ലിമിറ്റഡ് ഏറ്റെടുക്കുന്നത്. 12 മില്യണ്‍ ഡോളറാണ് ഇടപാട് മൂല്യം.. ഇതുമായി ബന്ധപ്പെട്ട കരാറി

മലയാളി സൈനികൻ കശ്‍മീരിൽ സ്വയം വെടിയുതിർത്ത് മരിച്ചു

Sep 23, 2022, 06:09 PM IST

ജമ്മു കശ്‍മീരിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്ത് മരിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽകിഴക്കതിൽ രവിയുടെ മകൻ ആർ.കണ്ണൻ (27) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ വെടിയുതിർക്കുകയായിരുന്നെന്നാണ് വിവരം. വ്യാഴാഴ്ച വൈകിട്ടാണ് വീട്ടുകാർക്ക് വിവരം ലഭിക്കുന്നത്. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന. അവധി കഴിഞ്ഞ് ഏതാനും ദിവസം മുൻപാണ് കണ്ണൻ തിരികെ പോയത്. :

വാട്സാപ്പ്, സിഗ്നല്‍, ടെലിഗ്രാം എല്ലാം ഇനി കേന്ദ്രത്തിന്റെ പരിധിയിൽ; കരട് ബില്ലായി

Sep 23, 2022, 06:35 PM IST

ടെലികോം മേഖലയിൽ കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരം നൽകുന്ന ടെലികമ്യൂണിക്കേഷന്‍ കരട് ബില്‍, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ചു. വാട്ട്സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളെ ടെലികമ്മ്യൂണിക്കേഷൻസിന്‍റെ പരിധിയിൽ കൊണ്ടു വരുന്നതിന് ശുപാര്‍ശ ചെയ്യുന്നതാണ്, ബിൽ.