എയ്‌ഡഡ്‌ കോളേജ് അധ്യാപകരുടെ വിരമിക്കൽ പ്രായം ; 65 ആക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

എയ്‌ഡഡ്‌ കോളേജ് അധ്യാപകരുടെ വിരമിക്കൽ പ്രായം ; 65 ആക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

Aug 3, 2022, 10:57 AM IST

കേരളത്തിലെ എയ്‌ഡഡ്‌ കോളേജുകളിലെ അധ്യാപകരുടെ വിരമിക്കൽ പ്രായം, 65 ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ജെകെ മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ചാണ്, വിരമിക്കൽ പ്രായം തീരുമാനിക്കുന്നത് സർക്കാരിന്റെ നയപരമായ വിഷയം ആണെന്ന് ചൂണ്ടിക്കാട്ടി, ഹർജി തള്ളിയത്.

ജനുവരിയോടെ ഒമ്പത് നഗരങ്ങളില്‍ ജിയോയുടെ 5ജി സേവനം

Aug 3, 2022, 10:28 AM IST

അടുത്ത വർഷം ജനുവരിയോടെ, രാജ്യത്തെ ഒമ്പത് നഗരങ്ങളിൽ 5 ജി സേവനം ലഭ്യമാക്കാൻ ഒരുങ്ങുകയാണ്, റിലയൻസ് ജിയോ. ഈ വർഷം അവസാനത്തോടെ, ഡൽഹിയിലും മുംബൈയിലും ഈ സേവനം ആരംഭിക്കും. ജനുവരിയോടെ ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ജാംനഗർ, അഹമ്മദാബാദ്, ലഖ്നൗ എന്നിവിടങ്ങളിൽ 5ജി ലഭ്യമാകും.

കനത്ത മഴ ; മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത

Aug 3, 2022, 11:01 AM IST

അതിതീവ്രമഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ ജില്ല അതീവ ജാഗ്രതയിൽ. മുൻകരുതൽ നടപടിയുടെ ഭാഗമായി അങ്ങാടിപ്പുറം, വെട്ടത്തൂർ ഭാഗങ്ങളിലായി 10 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കുമാറ്റി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി പ്രഖ്യാപിച്ചു. ദുരന്ത നിവാരണ സമിതി യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. മീൻ പിടിക്കാൻ കടലിൽ പോകരുതെന്നു മത്സ്യത്തൊഴിലാളികൾക്കു കർശനനിർദേശം നൽകി.