പുനരുപയോഗിക്കാവുന്ന സ്പേസ് വാഹനം! ആർഎൽവി റോക്കറ്റിനെ കാത്തിരിക്കുന്ന പരീക്ഷണങ്ങൾ എന്തെല്ലാം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പുനരുപയോഗിക്കാവുന്ന സ്പേസ് വാഹനം! ആർഎൽവി റോക്കറ്റിനെ കാത്തിരിക്കുന്ന പരീക്ഷണങ്ങൾ എന്തെല്ലാം

Sep 22, 2022, 11:32 AM IST

ചിലവ് വളരെ കുറഞ്ഞതും, പുനരുപയോഗിക്കാൻ കഴിയുന്നതുമായ സ്പേസ് വാഹനങ്ങളുടെ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന ഐ എസ് ആർ ഒ ലക്ഷ്യം കണ്ടാൽ, സൗരനിരീക്ഷണ മേഖലയിൽ വൻ മുന്നേറ്റമായിരിക്കുമുണ്ടാകുന്നത്. റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ അഥവാ ആർ എൽ വി യുടെ പരീക്ഷണ ലാൻഡിംഗ് നടപടികൾ കർണാടകയിൽ വച്ച് നടക്കും. നിലവിൽ ഐ എസ് ആർ ഒ ഉപയോഗിക്കുന്ന റോക്കറ്റുകളെല്ലാം തന്നെ ഒറ്റ തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നവയാണ്. ഏകദേശം പത്ത് വർഷത്തിലേറെയായി പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റുകളുടെ നിർമാണ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന ഐ എസ് ആർ ഒക്ക്, ആർ എൽ വി യുടെ പരീക്ഷണം വളരെ നിർണായകമാണ്. കർണാടകയിലെ ചിത്രദുർഗയിൽ വച്ചു നടക്കുന്ന ലാൻഡിംഗ് പരീക്ഷണത്തിൽ ആകെ അഞ്ച് ഘട്ടങ്ങളാണ് വാഹനം ഒരേ നിരയിൽ പൂർത്തിയാക്കേണ്ടത്. നിലവിൽ ആർ എൽ വി യുടെ രണ്ടാം പരീക്ഷണത്തിനാണ് തയ്യാറാകുന്നത്. 2016 മെയ്‌ 23 ന് നടന്ന ഹൈപ്പർ സോണിക് ഫ്ലൈറ്റ് എക്സ്പിരിമെന്റ് എന്ന പരീക്ഷണം വാഹനം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ബൂസ്റ്റർ റോക്കറ്റിൽ അനിവാര്യമായ മാറ്റങ്ങൾ നൽകി അതിൽ ആർ എൽ വി പേടകം ഘടിപ്പിച്ചുള്ള പരീക്ഷണത്തിൽ, ഭൂമിയിൽ നിന്ന് 65 കിലോമീറ്റർ ഉയരത്തിലെത്തിയ വാഹനം,450 കിലോമീറ്റർ താണ്ടി പ്രതീക്ഷിച്ച പോലെ ബംഗാൾ ഉൾക്കടലിൽ ഇടിച്ചിറങ്ങുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം നടക്കുന്ന ലാൻഡിംഗ് പരീക്ഷണത്തിൽ ഹെലികോപ്റ്ററിന്റെ സഹായത്തോടെ വാഹനം രണ്ടര കിലോമീറ്റർ ഉയരത്തിലെത്തിക്കുകയും, ലാൻഡിംഗ് പാഡിൽ നിന്ന് മൂന്നര കിലോമീറ്റർ ദൂരെ വച്ച് വാഹനത്തെ താഴേകിടുകയും ചെയ്യും. പിന്നീട് സഞ്ചാരദിശ നിതന്ത്രിച്ച് ലാൻഡിംഗ് പാഡിൽ ഇറങ്ങുകയെന്നതാണ് വാഹനത്തിന്റെ ചുമതല. ആദ്യപടിയായ ദിശാ ക്രമീകരണം നടത്തി ലാൻഡിംഗ് സ്ട്രിപ്പ് എവിടെയെന്ന് കണ്ടെത്തിയ ശേഷം, വിമാനങ്ങൾക്ക് സമമായി തന്നെ വാഹനം ലാൻഡ് ചെയ്തിരിക്കണം. ബ്രേക്ക്‌ ചെയ്യുന്നതിന് മുന്നോടിയായി പാരച്യൂട്ടും ഉയർത്തപ്പെടും. ഇവയെല്ലാം പൂർത്തിയാക്കി കഴിഞ്ഞാൽ അടുത്ത പടിയായ റിട്ടേൺ ഫ്ലൈറ്റ് എക്സ്പിരിമെന്റിലേക്ക് വാഹനത്തിന് കടക്കാം. ശേഷം സ്‌ക്രാം ജെറ്റ് പ്രൊപ്പൽഷൻ എക്സ്പിരിമെന്റും പൂർത്തിയായാൽ ആർ എൽ വി ചരിത്രമെഴുതും. വിക്ഷേപണത്തോടെ പൂർണ്ണമായും നശിച്ചു പോകുന്ന സ്പേസ് വാഹനങ്ങൾക്ക് മികച്ച ബദൽ മാർഗമായിരിക്കും ആർ എൽ വി. ഇതിലൂടെ, ഉപഗ്രഹ വിക്ഷേപണം അവയുടെ നിരീക്ഷണം എന്നിവക്കായി ഭീമമായ തുക ചിലവാക്കുന്നതും തടയാൻ കഴിയും.

ഭക്ഷണം വിളമ്പും, പത്രമെത്തിക്കും; 'ആന്‍ഡ്രോയ്ഡ് പാത്തൂട്ടി' നാട്ടിലെ താരം

Sep 22, 2022, 09:20 AM IST

വേങ്ങാട്മെട്ട കരയാംതൊടിയിലെ റിച്ച് മഹലിൽ ഭക്ഷണം വിളമ്പുന്നതും, പത്രം മുറികളിൽ എത്തിക്കുന്നതും 'പാത്തൂട്ടി' എന്ന റോബോട്ട്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ, മുഹമ്മദ് ഷിയാദ് നിർമ്മിച്ച റോബോട്ട് ഇന്ന് വീട്ടിലും നാട്ടിലും താരമാണ്. പാത്തൂട്ടി യാന്ത്രികമായും മാനുവലായും പ്രവർത്തിക്കും.

സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

Sep 22, 2022, 09:36 AM IST

ഹിജാബ് വിഷയം മതപരവും സാമൂഹികവുമായ പ്രശ്നമാണെന്ന്, ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര. സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ, വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ലാൽപുര പറഞ്ഞു. ന്യൂനപക്ഷ മതവിഭാഗങ്ങളിൽ നിന്നും, ഹിന്ദു സമുദായത്തിൽ നിന്നുമുള്ള അംഗങ്ങൾ സമിതിയിൽ ഉണ്ടാകും.