റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല; പോക്‌സോ കേസില്‍ മെഹ്നാസ് അറസ്റ്റില്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല; പോക്‌സോ കേസില്‍ മെഹ്നാസ് അറസ്റ്റില്‍

Aug 4, 2022, 12:02 PM IST

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട്, ഭർത്താവ് മെഹ്നാസ് അറസ്റ്റിലായി. പോക്സോ കേസിലാണ് ഇയാൾ അറസ്റ്റിലായത്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന്, പൊലീസ് പറഞ്ഞു. കോഴിക്കോട് പോക്സോ കോടതിയിൽ മെഹനാസിനെ ഹാജരാക്കും.

നടി മാലാ പാര്‍വതിയുടെ അമ്മ അന്തരിച്ചു

Aug 4, 2022, 09:10 AM IST

നടി മാലാ പാർവതിയുടെ അമ്മ കെ.ലളിത അന്തരിച്ചു. ഇന്ന് രാവിലെ പട്ടത്തെ എസ് യു ടി ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ 12 മുതൽ കരളിലെ ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ മാലാ പാർവതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പൊലീസ് ക്വാട്ടേഴ്‌സിനുള്ള പണം വില്ല പണിയാൻ ഉപയോഗിച്ചു; ബെഹ്‌റയ്ക്ക് സര്‍ക്കാരിന്റ ക്ലീന്‍ ചിറ്റ്

Aug 4, 2022, 09:27 AM IST

ലോക്‌നാഥ് ബെഹ്റ ഡി.ജി.പിയായിരുന്നപ്പോള്‍ പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്‌സിന് തുക വകമാറ്റി വില്ലകളും ഓഫീസും പണിത നടപടി സര്‍ക്കാര്‍ സാധൂകരിച്ചു. ജൂലൈ 27ലെ മന്ത്രിസഭാ യോഗത്തിലാണ് 4.33 കോടി രൂപ വകമാറ്റിയ നടപടി സാധൂകരിച്ച് തീരുമാനമെടുത്തത്.ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് സാധൂകരിച്ചുകൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ പ