ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഓപ്പണർമാരായ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറികളുടെ മികവിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. 200 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ചേർന്ന് കിവീസ് ബൗളർമാരെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.
പറവൂർ മജ്ലിസ് ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം സാൽമൊണല്ല എന്ററിറ്റിഡിസ് ബാക്ടീരിയയെന്ന് ആരോഗ്യവകുപ്പിൻ്റെ കണ്ടെത്തൽ. പഴകിയ ഇറച്ചി, മുട്ട, എന്നിവയിലൂടെയാണ് ഇവ ശരീരത്തിൽ പ്രവേശിക്കുന്നത്. പറവൂരിലെ മജ്ലിസ് ഹോട്ടലിൽ 70 പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 50 നഗരങ്ങളിൽ ജിയോ ട്രൂ 5 ജി സേവനം പ്രഖ്യാപിച്ച് കമ്പനി. ഇതോടെ രാജ്യത്തെ 184 നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ജിയോ ട്രൂ 5 ജി സേവനം ആസ്വദിക്കാൻ കഴിയും. ഈ നഗരങ്ങളിൽ ഭൂരിഭാഗത്തിലും ആദ്യമായി 5 ജി അവതരിപ്പിച്ചത് ജിയോയാണ്.