ഓസീസിനെതിരെ ഹിറ്റായില്ലെങ്കിലും റെക്കോര്‍ഡിനൊപ്പമെത്തി രോഹിത്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഓസീസിനെതിരെ ഹിറ്റായില്ലെങ്കിലും റെക്കോര്‍ഡിനൊപ്പമെത്തി രോഹിത്

Sep 20, 2022, 08:57 PM IST

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ലോക റെക്കോര്‍ഡിനൊപ്പമെത്തി. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് രോഹിത് എത്തിയത്. 172 സിക്സറുകൾ വീതമാണ് രോഹിതും ഗുപ്റ്റിലും അടിച്ചെടുത്തത്.

കെ എല്‍ രാഹുല്‍ വെടിക്കെട്ട് ഫിഫ്റ്റിക്കിടെ പിന്നിട്ടത് നിരവധി നാഴികക്കല്ലുകള്‍

Sep 20, 2022, 08:52 PM IST

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ആരാധകരെ തൃപ്തരാക്കുന്ന പ്രകടനാണ് കെ എല്‍ രാഹുല്‍ പുറത്തെടുത്തത്. 35 പന്തിൽ 55 റൺസാണ് അദ്ദേഹം നേടിയത്. മൂന്ന് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിങ്സ്. സ്‌ട്രൈക്കറ്റ് റേറ്റിന്റെ പേരില്‍ പഴി കേട്ടിരുന്ന താരം ആ പരാതിയും തീര്‍ത്തുകൊടുത്തു.

നിർണായക നീക്കവുമായി ഗെഹലോത്ത്; നാളെ സോണിയയുമായി കൂടിക്കാഴ്ച

Sep 20, 2022, 09:55 PM IST

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ നിര്‍ണായക നീക്കവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്ത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത ഗെഹലോത്ത്, നാളെ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.