വെസ്റ്റിൻഡീസിനെതിരായ അടുത്ത രണ്ട് മത്സരങ്ങളിൽ രോഹിത് ശർമ കളിച്ചേക്കുമെന്നാണ് സൂചന. പരിക്കേറ്റ് ക്രീസിൽ നിന്ന് ഇറങ്ങിയ രോഹിത് അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. രോഹിത് ശർമയ്ക്ക് കടുത്ത നടുവേദനയുണ്ടെന്നും ആരോഗ്യ വിദഗ്ധർ പരിശോധിച്ചുവരികയാണെന്നുമായിരുന്നു റിപ്പോർട്ട്.
ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനവികാരം കണക്കിലെടുത്താണ് ശ്രീറാമിനെ മാറ്റിയതെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കുന്നു. അതേസമയം മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രകടനങ്ങളെ ലേഖനം രൂക്ഷമായി വിമർശിക്കുന്നു.
യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തെ തുടർന്ന്, തായ്വാനും ചൈനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ച പശ്ചാത്തലത്തിൽ, പ്രതികരിച്ച് പാകിസ്ഥാൻ. ചൈനയുമായി അടുത്ത നയതന്ത്ര ബന്ധം പുലർത്തുന്ന പാകിസ്ഥാൻ, 'വണ്‍ ചൈന പോളിസി’യോടുള്ള തങ്ങളുടെ പിന്തുണ, വീണ്ടും വ്യക്തമാക്കി.