മണിക്കൂറിന് 2500 രൂപ; ശുദ്ധവായു വിൽപ്പനയ്ക്ക് വച്ച് കർഷകൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മണിക്കൂറിന് 2500 രൂപ; ശുദ്ധവായു വിൽപ്പനയ്ക്ക് വച്ച് കർഷകൻ

Jan 20, 2023, 10:13 PM IST

പണം കൊടുത്ത് ശുദ്ധവായു വാങ്ങേണ്ട കാലം അത്ര വിദൂരമല്ല. ഫു ലെയ്ൻ ഖാ നാഷനൽ പാർക്കിനോട് ചേർന്ന് ഫാം ഹൗസ് നടത്തുന്ന ദുസിത് കച്ചായി എന്നയാളുടെ വിൽപ്പന സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ശുദ്ധവായുവിനായി തന്റെ കൃഷിയിടത്തിൽ വരുന്നവർക്ക് മണിക്കൂറിന് 1,000 ബാറ്റ് അല്ലെങ്കിൽ 2,500 രൂപയാണ് ദുസിത് ഈടാക്കുന്നത്.

ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം പങ്കുചേർന്ന് സിയാച്ചിന്‍ ഹീറോ ബാനാ സിംഗ്

Jan 20, 2023, 10:01 PM IST

ജമ്മുവില്‍ പര്യടനം തുടരുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സിയാച്ചിന്‍ ഹീറോയും പരമവീര്‍ ചക്ര ജേതാവുമായ ക്യാപ്റ്റന്‍ ബാനാ സിംഗ്. ജമ്മുവിലെ കഠ്‌വയിൽ രാഹുൽ ഗാന്ധിയുടെ കൈ പിടിച്ചാണ് ബനാ സിംഗ് നടന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചു.

ദുർമന്ത്രവാദം; യുവതിയെ കൊണ്ട് മനുഷ്യാസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചു

Jan 20, 2023, 10:17 PM IST

പൂനെയിൽ മന്ത്രവാദത്തിന്‍റെ പേരിൽ യുവതിയെ കൊണ്ട് മനുഷ്യാസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചു. കുട്ടികളില്ലാത്തതിന്‍റെ പേരിൽ 28 കാരിയായ യുവതിയെ മന്ത്രവാദത്തിനു ഇരയാക്കിയെന്നാണ് ആരോപണം. യുവതിയുടെ ഭർത്താവ്, ഭർതൃ മാതാപിതാക്കൾ, മന്ത്രവാദം നടത്തിയ സ്ത്രീ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.