യുപിയില്‍ ഇഷ്ടിക തൊഴിലാളിയുടെ അക്കൗണ്ടിലെത്തിയത് 2700 കോടി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

യുപിയില്‍ ഇഷ്ടിക തൊഴിലാളിയുടെ അക്കൗണ്ടിലെത്തിയത് 2700 കോടി

Aug 3, 2022, 04:57 PM IST

ഉത്തര്‍പ്രദേശില്‍ ഒരു ഇഷ്ടിക തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 2700 കോടി രൂപ. ബിഹാരി ലാല്‍ എന്ന തൊഴിലാളിയുടെ അക്കൗണ്ടിലാണ് ബാങ്ക് അബദ്ധത്തില്‍ ഇത്രയും തുക നിക്ഷേപിച്ചത്. ഒരു നിമിഷംകൊണ്ട് അദ്ദേഹം കോടീശ്വരനായി. പക്ഷേ കണ്ണടച്ചു തുറക്കം മുന്നേ ആ പണം തിരിച്ചുപോവുകയും, 126 രൂപയില്‍ എത്തുകയും ചെയ്തു.

തായ്‌വാനില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി ചൈന

Aug 3, 2022, 06:05 PM IST

തായ്‌വാനിൽ നിന്ന് ചില പഴങ്ങളും മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തായ്‌വാനിലേക്കുള്ള മണൽ കയറ്റുമതിക്കും നിരോധനമുണ്ട്. ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് യു.എസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം.

അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ വേഗത്തിലാക്കുമെന്ന് കോടതി

Aug 3, 2022, 05:12 PM IST

അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ വേഗത്തിലാക്കുമെന്ന് കോടതി. ദിവസേന അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാര്‍ക്കാട്ടെ സ്‌പെഷ്യല്‍ കോടതി വ്യക്തമാക്കിയത്. ഓഗസ്റ്റ് 30നകം വിചാരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.