ദുബായിൽ ഇനി ഒറ്റ ക്ലിക്കിൽ ആർടിഎ സേവനം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ദുബായിൽ ഇനി ഒറ്റ ക്ലിക്കിൽ ആർടിഎ സേവനം

Aug 3, 2022, 04:56 PM IST

ഡിജിറ്റൈസേഷനിൽ മുന്നേറുന്ന ദുബായിൽ, ആർടിഎയുടെ പ്രധാന സേവനങ്ങൾ ഇപ്പോൾ അതിവേഗത്തിലാണ്. 'ക്ലിക്ക് ആൻഡ് ഡ്രൈവ്' സ്മാർട്ട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇടപാടുകൾ നടത്താൻ കഴിയും. ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, നേത്ര പരിശോധന എന്നിവയ്ക്കായി ഓഫീസുകളിൽ കയറിയിറങ്ങേണ്ട.

കോമൺവെൽത്ത് ഗെയിംസ്: സ്മൃതി മന്ഥന ടി20 റാങ്കിംഗിൽ മൂന്നാമത്

Aug 3, 2022, 03:27 PM IST

കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥന ടി20 റാങ്കിംഗിൽ മുന്നേറി. പുതുതായി പുറത്തിറക്കിയ റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് സ്മൃതി. ഓസ്ട്രേലിയയുടെ മെഗ് ലാനിങ് ഒന്നാം സ്ഥാനത്തും ബെത് മൂണി രണ്ടാം സ്ഥാനത്തുമാണ്. ന്യൂസിലൻഡ് താരം സോഫി ഡിവൈനെയാണ് മന്ഥന മറികടന്നത്.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: പ്രവചിച്ച് ലിംഗായത്ത് മുഖ്യ പുരോഹിതന്‍

Aug 3, 2022, 03:34 PM IST

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രവചനവുമായി ലിംഗായത്ത് പുരോഹിതന്‍. രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ചിത്രദുര്‍ഗ ശ്രീ മുരുകരാജേന്ദ്ര മഠത്തിലെത്തി സന്യാസിമാരെ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് മുഖ്യപുരോഹിതന്‍ പ്രവചിച്ച് അനുഗ്രഹിച്ചതായാണ് റിപ്പോർട്ട്.