കൊളംബിയയിൽ നടക്കുന്ന അണ്ടർ 20 ലോക അത്ലറ്റിക്സ് മീറ്റിൽ, ഇന്ത്യയുടെ രൂപാൾ ചൗധരി രണ്ടാം മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു. 4×400 മീറ്റർ റിലേയിൽ വെള്ളിയും, വനിതകളുടെ 400 മീറ്ററിൽ വെങ്കലവും നേടിയ രൂപാൾ ചൗധരി, അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിന്റെ ഒരേ പതിപ്പിൽ, രണ്ട് മെഡലുകൾ നേടുന്ന, ആദ്യ ഇന്ത്യൻ താരമായി.
ചെറുവള്ളങ്ങളുടെ ആവേശത്തുഴച്ചിലിന്റെ കാഴ്ചയൊരുക്കുന്ന കരുമാടി ജലോത്സവം ഞായറാഴ്ച രണ്ടിനു കരുമാടിക്കുട്ടന് മണ്ഡപത്തിനുസമീപം നടക്കും. അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത്, കരുമാടിക്കുട്ടന്‍സ്, കരുമാടി ജലോത്സവസമിതി എന്നിവരാണു സംഘാടകര്‍. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ്. നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ വിളിച്ചുചേർക്കണം. ഇതാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്കും മുഖ്യമന്ത്രിക്കും വിഡി സതീശൻ കത്തയച്ചു.