നിറപുത്തരി ആഘോഷങ്ങൾക്കായി ശബരിമല നട ഇന്ന് തുറക്കും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

നിറപുത്തരി ആഘോഷങ്ങൾക്കായി ശബരിമല നട ഇന്ന് തുറക്കും

Aug 3, 2022, 09:46 AM IST

നിറപുത്തരി ആഘോഷങ്ങൾക്കായി, ശബരിമല നട‌ ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. നാളെ പുലർച്ചെയാണ് നിറപുത്തരി ചടങ്ങ് നടക്കുക. പതിനെട്ടാംപടിക്ക് താഴെ നെൽക്കതിർ ശുദ്ധിവരുത്തി, മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയും പരികർമ്മികളും ചേർന്ന്, പടി ചവിട്ടി സന്നിധാനത്ത് കിഴക്കേ മണ്ഡപത്തിൽ എത്തിക്കും.

ആന്ധ്ര പ്രദേശിൽ വാതകച്ചോർച്ച; അൻപതോളം തൊഴിലാളികൾ ആശുപത്രിയിൽ

Aug 3, 2022, 09:34 AM IST

ആന്ധ്രപ്രദേശിൽ വാതകച്ചോർച്ചയെത്തുടർന്ന്, അവശരായ അൻപതോളം സ്ത്രീകളെ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനകപല്ലെ ജില്ലയിലെ, ബ്രാൻഡിക്സ് സ്പെഷൽ എക്കണോമിക്സ് സോണിലാണ്, വാതകച്ചോർച്ചയുണ്ടായത്. സമീപത്തുണ്ടായിരുന്ന ലബോറട്ടറിയിൽ നിന്നും, അമോണിയ വാതകമാണ് ചോർന്നതെന്നാണ് പ്രാഥമിക നിഗമനം.

ജൂലൈയിൽ 183 കുട്ടികളെ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി ആർപിഎഫ്

Aug 3, 2022, 09:54 AM IST

‘ഓപ്പറേഷൻ എഎഎച്ച്ടി’ വഴി 183 കുട്ടികളെ രക്ഷപ്പെടുത്തിയതായി, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്. ജൂലൈ മാസത്തെ കണക്കുകളാണ്, ആർ.പി.എഫ് പുറത്തു വിട്ടത്. മോചിപ്പിച്ചവരിൽ 151 ആൺകുട്ടികളും, 32 പെൺകുട്ടികളും ഉൾപ്പെടുന്നു. ഡ്രൈവുമായി ബന്ധപ്പെട്ട് ഇതുവരെ 47 പേരെ പിടികൂടിയിട്ടുണ്ട്.