ഈ വർഷം ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടത്തോടനുബന്ധിച്ച് 351 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എസ് അനന്തഗോപൻ. ഏകദേശം 20 കോടി രൂപയുടെ നാണയങ്ങൾ കാണിക്കയായുണ്ടെന്നാണ് വിലയിരുത്തൽ. നാണയങ്ങൾ എണ്ണുന്ന ജീവനക്കാർക്ക് വിശ്രമം നൽകും. ശേഷിക്കുന്ന നാണയങ്ങൾ ഫെബ്രുവരി 5 മുതൽ എണ്ണും.
തമിഴ്നാട്ടിൽ ഗുഡ്ക, പാൻ മസാല എന്നിവയുടെ ഉത്പാദനവും വിൽപ്പനയും നിരോധിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണർ 2018 ൽ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട്, ഗുഡ്ക ഉൽപ്പന്നങ്ങൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നില്ല എന്ന കാരണത്താലാണ് റദ്ദാക്കൽ.
പണിമുടക്കിന് ആഹ്വനം ചെയ്ത് രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ യുണൈറ്റഡ് ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്കിൽ മാറ്റമില്ലാത്തതിനാൽ എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ജനുവരി 30, 31 തീയതികളിലാണ് പണിമുടക്ക്. ഈ ദിവസങ്ങളിൽ ബാങ്ക് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം.