പറവൂർ മജ്ലിസ് ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം സാൽമൊണല്ല എന്ററിറ്റിഡിസ് ബാക്ടീരിയയെന്ന് ആരോഗ്യവകുപ്പിൻ്റെ കണ്ടെത്തൽ. പഴകിയ ഇറച്ചി, മുട്ട, എന്നിവയിലൂടെയാണ് ഇവ ശരീരത്തിൽ പ്രവേശിക്കുന്നത്. പറവൂരിലെ മജ്ലിസ് ഹോട്ടലിൽ 70 പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല. സെമിനാർ ഹാളിൽ ഔദ്യോഗിക പരിപാടികൾ മാത്രമാണ് നടത്താവൂ എന്നാണ് ഡയറക്ടറുടെ വാദം. എന്നാൽ സെമിനാർ ഹാളിനു പുറത്ത് പ്രദർശനം നടത്തുമെന്നും എസ്.എഫ്.ഐ അറിയിച്ചു.
ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഓപ്പണർമാരായ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറികളുടെ മികവിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. 200 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ചേർന്ന് കിവീസ് ബൗളർമാരെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.