ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയത് പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരം: സഞ്ജു സാംസണ്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയത് പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരം: സഞ്ജു സാംസണ്‍

Sep 20, 2022, 09:35 AM IST

തന്‍റെ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമായാണ്, ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെ കാണുന്നതെന്ന്, ഇന്ത്യ എ ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ. കഴിഞ്ഞ വർഷം മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചിട്ടും, ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തതിനെ കുറിച്ചായിരുന്നു, സഞ്ജുവിന്റെ പോസിറ്റീവ് പ്രതികരണം.

മധു കൊലക്കേസ്; സ്പെഷ്യൽ പ്രോസിക്യൂട്ട‍ർക്ക് ഒരു രൂപ പോലും നൽകാതെ സർക്കാ‍ർ

Sep 20, 2022, 09:00 AM IST

അട്ടപ്പാടി മധു വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക്, സർക്കാർ ഇതുവരെ ഒരു രൂപ പോലും ഫീസോ ചെലവോ നൽകിയിട്ടില്ല. വിചാരണ ദിവസം ചെലവായ തുകയെങ്കിലും അനുവദിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട്, അഭിഭാഷകൻ രാജേഷ് എം മേനോൻ കളക്ടർക്ക് ചെലവ് കണക്ക് സഹിതം കത്തയച്ചു.

നടന്‍ നസ്‌ലെന്റെ പേരില്‍ മോദിക്കെതിരെ കമന്റിട്ടത് യുഎഇയില്‍ നിന്ന്

Sep 20, 2022, 09:50 AM IST

തന്‍റെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശം നടത്തിയെന്ന, നടൻ നസ്‌ലെന്റെ പരാതിയിൽ നിർണായക വഴിത്തിരിവ്. യു.എ.ഇ.യിൽ നിന്നുള്ള അക്കൗണ്ട് വഴിയാണ് കമന്റ് ഇട്ടതെന്ന് പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച് ഫേസ്ബുക്കിന് കത്തയച്ചിട്ടുണ്ട്. അക്കൗണ്ട് ഡിലീറ്റ് ചെയ്തു.