വേണ്ടി വന്നാല്‍ ബോളിങും: ആരാധകരെ ഞെട്ടിച്ച് സഞ്ജു സാംസണ്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വേണ്ടി വന്നാല്‍ ബോളിങും: ആരാധകരെ ഞെട്ടിച്ച് സഞ്ജു സാംസണ്‍

Aug 5, 2022, 10:15 PM IST

പന്തെറിഞ്ഞ് വൈറലായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഒരു പ്രാദേശിക മത്സരത്തിനിടെ ബോൾ ചെയുന്ന സഞ്ജുവിന്റെ വീഡിയോ ടീം തന്നെയാണ് പുറത്തുവിട്ടത്. സഞ്ജുവിന്‍റെ ഓഫ് സ്പിന്നിനെക്കുറിച്ച് ഇന്ത്യൻ ബൗളറും രാജസ്ഥാൻ റോയൽസ് താരവുമായ രവിചന്ദ്രൻ അശ്വിനോട് അഭിപ്രായം പറയാനും ടീം ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു

Aug 5, 2022, 10:03 PM IST

കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ആറ് മണിക്കൂർ തടങ്കലിൽ വച്ച ശേഷം ഡൽഹി പോലീസ് വിട്ടയച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇരുവർക്കുമൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു.

കോമൺവെൽത്ത് ഗുസ്തിയിൽ അൻഷു മാലിക്കിന് വെള്ളി

Aug 6, 2022, 07:25 AM IST

കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ ഗുസ്തിയിൽ, 57 കിലോഗ്രാം വിഭാഗത്തിൽ, ഇന്ത്യയുടെ അൻഷു മാലിക് വെള്ളി മെഡൽ നേടി. ഫൈനലിൽ സ്വർണം നേടാൻ ഉറച്ച് ഇറങ്ങിയ അൻഷു, തോൽവിയോടെ വെള്ളി മെഡൽ ഉറപ്പിച്ചു. നൈജീരിയയുടെ ഒഡുനായോ ഫോളാസേഡ് അഡേകുയോറോയെയാണ്, ഇന്ത്യന്‍ താരത്തെ കീഴടക്കിയത്.