ശനിയാഴ്ച പ്രവൃത്തിദിനം; സ്കൂളുകൾക്ക് നാളെ അവധിയില്ല
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ശനിയാഴ്ച പ്രവൃത്തിദിനം; സ്കൂളുകൾക്ക് നാളെ അവധിയില്ല

Sep 23, 2022, 03:36 PM IST

വിദ്യാഭ്യാസ കലണ്ടർ പ്രകാരം ശനിയാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെയും ഒക്ടോബർ 29, ഡിസംബർ 3 എന്നീ രണ്ട് ശനിയാഴ്ചകൾക്കും ഈ വർഷം പ്രവൃത്തി ദിവസമായിരിക്കും. എന്നാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.

എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ 3 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

Sep 23, 2022, 03:47 PM IST

എകെജി സെന്‍റർ ആക്രമണക്കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് ജിതിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ ഉപയോഗിച്ച വാഹനവും സ്ഫോടക വസ്തുക്കൾ വാങ്ങിയ സ്ഥലവും കണ്ടെത്താൻ അഞ്ച് ദിവസത്തെ കസ്റ്റഡി വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസ്; പ്രതി പിടിയില്‍

Sep 23, 2022, 04:59 PM IST

സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. വടകര പുറമേരി സ്വദേശി നജീഷാണ് പിടിയിലായത്. ഇയാള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. ദുബായില്‍ ഒളിവിലായിരുന്ന പ്രതിക്കായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ മൂന്നാം പ്രതിയാണ് നജീഷ്.2017 ജൂണ്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി ഓഫീസിന് ബ