92–ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ സൗദി അറേബ്യ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

92–ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ സൗദി അറേബ്യ

Sep 23, 2022, 08:41 PM IST

സൗദി അറേബ്യ 92-ാമത് ദേശീയ ദിനം ആഘോഷിക്കുന്നു. തലസ്ഥാന നഗരിയായ റിയാദിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും റോഡുകളും പൊതുസ്ഥലങ്ങളും സൽമാൻ രാജാവിന്‍റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെയും ചിത്രങ്ങളാൽ അലങ്കരിച്ചു. രാജ്യത്തുടനീളമുള്ള ചെറുതും വലുതുമായ നഗരങ്ങളിലും ഗവർണറേറ്റുകളിലും സൗദി പതാകകൾ പറന്നു.

'പള്ളിമണി'യുടെ ടീസർ പുറത്തിറങ്ങി

Sep 23, 2022, 08:56 PM IST

നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് 'പള്ളിമണി'. സൈക്കോ-ഹൊറർ വിഭാഗത്തിൽ പെടുന്നതാണ് ഈ ചിത്രം. അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഭയപ്പെടുത്തുന്ന രീതിയിലുള്ള ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

വിവാദങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പുതിയ ആംബുലന്‍സ്

Sep 23, 2022, 08:30 PM IST

വിവാദങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പുതിയ ആംബുലന്‍സ് എത്തി. എം. കെ രാഘവന്‍ എം. പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ആംബുലന്‍സിനുള്ള തുക അനുവദിച്ചത്. 2021 ജൂണില്‍ 30 ലക്ഷം രൂപ ബജറ്റില്‍ എം. കെ രാഘവന്‍ എം. പി പ്രപ്പോസല്‍ നല്‍കിയിരുന്നു. എന്നാല്‍, സാങ്കേതിക തകരാറുമൂലം ആംബുലന്‍സ് എത്താന്‍ വൈകുകയായിരുന്നു.