ബഹിരാകാശത്തേക്ക് ആദ്യമായി വനിതയെ അയക്കാൻ ഒരുങ്ങി സൗദി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ബഹിരാകാശത്തേക്ക് ആദ്യമായി വനിതയെ അയക്കാൻ ഒരുങ്ങി സൗദി

Sep 23, 2022, 08:29 AM IST

ഒരു വനിത ഉൾപ്പടെ രണ്ട് പേരെ ബഹിരാകാശത്തേക്ക് അയക്കാൻ സൗദി അറേബ്യ. യുവതിയെയും മറ്റൊരാളെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാനാണ് പദ്ധതിയെന്ന്, സൗദി സ്പേസ് കമ്മീഷൻ വെളിപ്പെടുത്തി. ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി വനിതയായി അവർ മാറും.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആരംഭിച്ചു; കെഎസ്ആർടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

Sep 23, 2022, 07:57 AM IST

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെ ഹർത്താൽ തുടരും. കോഴിക്കോടും ആലപ്പുഴയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി സര്‍വീസുകള്‍ നിർത്തിവെച്ചു.

കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചർ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

Sep 23, 2022, 09:40 AM IST

സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള, കേന്ദ്രീകൃത അലോട്ട്മെന്‍റിന്‍റെ ആദ്യ ഘട്ടം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 20 ന് രാവിലെ 10 വരെ, ഓൺലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ്, ആദ്യ ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചത്.