അൽഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയം. അമേരിക്കയിലും സൗദി അറേബ്യയിലും ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭീകര നേതാക്കളിൽ ഒരാളായാണ് അൽ സവാഹിരിയെ കണക്കാക്കുന്നത്.
വിക്ടോറിയ ബാൻഡ്സ് ലീഗ് 2022 ജൂനിയർ കിറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയത് കേരളത്തിൽ നിന്നുള്ള ആദിത്യ കൃഷ്ണ മൂർത്തി. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യ. ഓസ്ട്രേലിയൻ ബാൻഡ്സ് ലീഗ് സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ ആണ് വിജയം സ്വന്തമാക്കിയത്.
നന്ദമൂരി കല്യാൺ റാമിനെ നായകനാക്കി വസിഷ്ഠ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സംയുക്ത മേനോന്റെ ക്യാരക്ടർ വീഡിയോ പുറത്തിറങ്ങി. ബിംബിസാര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൈജയന്തി എന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോൻ അവതരിപ്പിക്കുന്നത്. കാതറിൻ തെരേസയാണ് ചിത്രത്തിലെ മറ്റൊരു നായിക.