ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും

Sep 21, 2022, 01:57 PM IST

ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും. നെടുമ്പാശ്ശേരി അത്താണിയില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ വീടിന് സമീപം കോട്ടായി ജംഗ്ഷനിൽ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്.

യുദ്ധം കടുപ്പിക്കാൻ റഷ്യ; 20 ലക്ഷം റിസർവ് സൈന്യത്തെ സജ്ജമാക്കി

Sep 21, 2022, 02:26 PM IST

യുക്രൈനെതിരായ യുദ്ധം കടുപ്പിക്കാൻ ഒരുങ്ങി റഷ്യ. റഷ്യയെയും അതിന്‍റെ അതിർത്തി പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനായി ഏകദേശം രണ്ട് ദശലക്ഷം റിസർവ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. ഇതോടെ ഒരു വിഭാഗം റഷ്യൻ പൗരൻമാർക്ക് സൈനിക സേവനം നിർബന്ധമാകും.

അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് രാഹുലിനോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടുമെന്ന് ഗെഹ്ലോട്ട്

Sep 21, 2022, 02:43 PM IST

കോൺഗ്രസ് അധ്യക്ഷനാകാൻ തയ്യാറാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പാർട്ടി അധ്യക്ഷനാകാൻ ആവശ്യപ്പെട്ടാൽ എതിർക്കില്ല. എന്നാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ഒരിക്കൽ കൂടി രാഹുലിനോട് ആവശ്യപ്പെടും. രാഹുൽ അധ്യക്ഷനെന്ന നിലയിൽ ജോഡോ യാത്രയ്ക്ക് നേതൃത്വം നൽകിയാൽ ഫലം മറ്റൊന്നായിരിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.