ഭാരത് ജോഡോ യാത്രയിൽ സവർക്കറുടെ ചിത്രം; ഐഎൻടിയുസി നേതാവിനെ സസ്പെൻഡ് ചെയ്തു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഭാരത് ജോഡോ യാത്രയിൽ സവർക്കറുടെ ചിത്രം; ഐഎൻടിയുസി നേതാവിനെ സസ്പെൻഡ് ചെയ്തു

Sep 21, 2022, 04:58 PM IST

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രം ഉപയോഗിച്ച സംഭവത്തിൽ ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ‍് ചെയ്തു. അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രവും ഇടംപിടിച്ചത്. വിവാദമായതോടെ ഈ ചിത്രത്തിനു മുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വച്ച് മറയ്ക്കുകയായിരുന്നു.

പാകിസ്ഥാൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ

Sep 21, 2022, 05:11 PM IST

യുഎസ് ഡോളറിനെതിരെ പാകിസ്ഥാൻ രൂപയുടെ മൂല്യം, ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. പാകിസ്ഥാൻ രൂപ ഇന്ന് വിപണിയിൽ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഈ മാസം ഇതുവരെ രൂപയുടെ മൂല്യം 9 ശതമാനം ഇടിഞ്ഞു.

യുദ്ധ പ്രഖ്യാപനവുമായി പുടിന്‍; കരുതല്‍ സൈനികരോട് അണിനിരക്കാന്‍ നിര്‍ദേശം

Sep 21, 2022, 05:22 PM IST

റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ, കരുതല്‍ സൈന്യത്തോട് യുദ്ധത്തിന് തയ്യാറെടുക്കാനായി അണിനിരക്കാന്‍ നിര്‍ദേശം നല്‍കി. റഷ്യ-ഉക്രൈൻ യുദ്ധം ഏഴ് മാസത്തോളമായ സാഹചര്യത്തിൽ, യുദ്ധഭൂമിയിൽ അജയ്യത നഷ്ടപ്പെട്ടതോടെയാണ് റഷ്യയുടെ ഈ നീക്കം.