സിയാൽ വിവരാവകാശ നിയമ പരിധിയിലാണെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരായ ഹർജി തള്ളി സുപ്രീം കോടതി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സിയാൽ വിവരാവകാശ നിയമ പരിധിയിലാണെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

Jan 23, 2023, 02:42 PM IST

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. സിയാൽ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമെന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി.

ഹൈപ്പർലൂപ്പ് ട്രെയിനിന്‍റെ ആദ്യ പരീക്ഷണ ഓട്ടം വിജയം; ലക്ഷ്യം മണിക്കൂറിൽ 1000 കി മീ വേഗത

Jan 23, 2023, 02:29 PM IST

കരയിൽ ഏറ്റവും വേഗമുളള ഗതാഗത സൗകര്യം ഒരുക്കാൻ ഒരുങ്ങുകയാണ് ചൈന. അതിവേഗ ഹൈപ്പർലൂപ്പ് ട്രെയിനിന്‍റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചൈനീസ് അതിവേഗ ട്രെയിനിന്‍റെ ലക്ഷ്യം മണിക്കൂറിൽ 1,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നതാണ്. 

ആൻഡമാനിലെ 21 ദ്വീപുകൾക്ക് പരമവീരചക്ര ജേതാക്കളുടെ പേര് നൽകി പ്രധാനമന്ത്രി

Jan 23, 2023, 02:57 PM IST

ആൻഡമാനിലെ 21 ദ്വീപുകൾക്ക് പരമവീരചക്ര ജേതാക്കളുടെ പേര് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പരാക്രം ദിവസ്' ആഘോഷങ്ങളുടെ ഭാഗമായാണ് ദ്വീപുകൾക്ക് പേര് നൽകിയത്. സുഭാഷ് ചന്ദ്രബോസിന്‍റെ 126-ാം ജന്മദിനത്തോടനുബന്ധിച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ നിർമ്മിക്കുന്ന സ്മാരകത്തിന്‍റെ മാതൃകയും അനാച്ഛാദനം ചെയ്തു.