ദേശീയപാതയിലെ വലിയ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ദേശീയപാതയിലെ വലിയ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Aug 6, 2022, 01:36 PM IST

ദേശീയപാതയിൽ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. അങ്കമാലിക്കടുത്ത് അത്താണിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. പറവൂർ സ്വദേശിയായ ഹാഷിം ആണ് മരിച്ചത്. അങ്കമാലി-ഇടപ്പള്ളി റോഡിൽ നെടുമ്പാശ്ശേരി സ്കൂളിന് സമീപമാണ് സംഭവം. രാത്രി 11 മണിയോടെ റോഡിലെ വളവിലായിരുന്നു അപകടം. രാത്രി തന്നെ ദേശീയപാത അധികൃതർ റോഡിലെ കുഴികൾ അടച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

മൂന്നാര്‍ കുണ്ടളയിൽ ഉരുള്‍പൊട്ടല്‍; രണ്ട് കടമുറിയും ക്ഷേത്രവും മണ്ണിനടിയില്‍

Aug 6, 2022, 01:31 PM IST

മൂന്നാര്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്.ഉരുള്‍പൊട്ടലില്‍ രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. പ്രദേശത്തെ 175 കുടുംബങ്ങളെ പുതുക്കുടി ഡിവിഷനിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു.

പ്രതികൂല കാലാവസ്ഥ; നാളത്തെ കെപിസിസി യോഗം 11ലേക്ക് മാറ്റി

Aug 6, 2022, 09:59 AM IST

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാളെ നടത്തത്തിനിരുന്ന കെപിസിസി സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടീവ് യോഗവും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുള്ള നേതാക്കളുടെ യോഗവും ആഗസ്റ്റ് 11 ലേക്ക് മാറ്റിവച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി. യു. രാധാകൃഷ്ണന്‍ അറിയിച്ചു. ഓഗസ്റ്റ് 9 മുതല്‍ ആരംഭിക്കേണ്ട ഡിസിസി പ്രസിഡന്റുമാരുടെ പദയാത്രകളും ഇതേകാരണത്താല്‍ ഈ മാസം 13,14,15 തീയതികളിലേക്ക് മാറ്റിവച്ചു..