യാത്രയ്ക്കിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനു പിഴ ചുമത്തി ബ്രിട്ടീഷ് പോലീസ്. പുതിയ ലെവൽ-അപ്പ് പ്രചാരണത്തെക്കുറിച്ച് ഋഷി സുനക് തന്നെ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ അദ്ദേഹം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. വീഡിയോ വൈറലായതോടെ പ്രധാനമന്ത്രിക്ക് പിഴ ചുമത്തുകയായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചത്തെ ആസ്പദമാക്കി അതേ പേരിൽ തന്നെ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വൈക്കം മുഹമ്മദ് ബഷീറായി ടൊവിനോയുടെ ഫസ്റ്റ് ലുക്കാണ് പോസ്റ്ററിലുള്ളത്. ബഷീറിന്റെ 115-ാം ജൻമവാർഷിക ദിനമായ ശനിയാഴ്ചയാണ് പോസ്റ്റർ പുറത്തിറക്കിയത്.
മാധവ് ഗാഡ്ഗിലിനെപ്പോലുള്ളവർ മലയോര ജനതയുടെ മനസിൽ തീകോരിയിട്ടെന്ന വിമർശനവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. ഗാഡ്ഗിൽ റിപ്പോർട്ട് വന്നതു മുതല്‍ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കര്‍ഷകര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു. വന്യമൃഗശല്യം ഇല്ലാതാക്കാൻ വൈത്തിരി മോഡല്‍ ജനകീയ പ്രതിരോധം മാതൃകയാക്കുമെന്നും മന്ത്രി പറഞ്ഞു.