പാരീസിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിയതിനാലാണ് എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. റിപ്പോർട്ട് തേടുന്നതുവരെ എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചിട്ടില്ലായിരുന്നെന്ന് ഡിജിസിഎ അറിയിച്ചു.
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു നിയന്ത്രണമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെലുങ്ക് സിനിമാ ലോകത്തെ ഏറ്റവും വലിയ രണ്ട് കുടുംബങ്ങളാണ് അക്കിനേനി കുടുംബവും നന്ദമുരി കുടുംബവും. നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രമായ വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിനിടെ തെലുങ്ക് സിനിമയുടെ ഇതിഹാസം അക്കിനേനി നാഗേശ്വര റാവുവിനെ അപമാനിച്ചുള്ള ബാലകൃഷ്ണയുടെ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചാ വിഷയമാവുന്നത്.