അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വീട്ടിൽ നിന്ന് രഹസ്യ രേഖകൾ കണ്ടെത്തി. ഇൻഡ്യാനയിലെ വീട്ടിൽ നിന്നാണ് ക്ലാസിഫൈഡ് എന്ന് അടയാളപ്പെടുത്തിയ രേഖകൾ പിടിച്ചെടുത്തത്. രേഖകൾ എഫ്ബിഐക്ക് കൈമാറിയതായി യുഎസ് നീതിന്യായ വകുപ്പ് വിശദീകരിച്ചു. രേഖകൾ കണ്ടെത്തിയതിന് ശേഷം ട്രംപ് മൈക്ക് പെൻസിനെ പ്രതിരോധിച്ച് രംഗത്തെത്തി.
കോഴിക്കോട് പന്നിയങ്കരയിൽ ട്രെയിനിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ 8.30 ഓടെ കല്ലായി റെയിൽവേ സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. കോഴിക്കോട്ടുനിന്ന് ഷൊർണൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഗാംബിയ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ചുമമരുന്നുകൾ കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. വിഷവസ്തുക്കളുടെ സാന്നിദ്ധ്യമാണ് മരണകാരണമെന്നും റിപ്പോർട്ടുകളുണ്ട്. ഇതേ തുടർന്ന്, ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉടൻ പിൻവലിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആവശ്യപ്പെട്ടു.