യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിനെതിരെ മെക്സിക്കൻ ക്ലബ്ബായ പ്യൂമാസ്. താരവുമായുള്ള കരാർ ക്ലബ്ബ് റദ്ദാക്കി. ക്ലബ് പ്രസിഡന്റ് ലിയോപോൾഡോ സിൽവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്.
ബോംബ് ഭീഷണിയെ തുടർന്ന് മോസ്കോയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനം ഉസ്ബെക്കിസ്ഥാനിലേക്ക് വഴി തിരിച്ചുവിട്ടു. പുലർച്ചെ 4.15നു ഗോവയിലെ ഡബോളിം വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന അസുർ എയർലൈൻസ് വിമാനമാണ് വഴിതിരിച്ചുവിട്ടത്. രണ്ടാഴ്ച മുമ്പും സമാനമായ സംഭവം നടന്നിരുന്നു.
സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 10 മുതൽ 20 വരെ ഭുവനേശ്വറിൽ നടക്കും. 2 ഗ്രൂപ്പുകളിലായി 12 ടീമുകളാണ് മത്സരിക്കുന്നത്. നിലവിലെ ചാംപ്യൻമാരായ കേരളം ഗ്രൂപ്പ് എയിലാണ്. 10ന് ഗോവയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. സെമി ഫൈനലും ഫൈനലും മാർച്ചിൽ സൗദിയിൽ നടക്കും. തീയതി ഇതുവരെ തീരുമാനമായിട്ടില്ല.