ഫോളോ-ഓൺ പബ്ലിക് ഓഫറിലൂടെ ഫണ്ട് സ്വരൂപിക്കാൻ അദാനി എന്റർപ്രൈസസ് ഒരുങ്ങിയതോടെ കുത്തനെ ഇടിഞ്ഞ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ. 46,000 കോടിയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് കമ്പനിക്ക് 5 ശതമാനത്തോളം നഷ്ടമുണ്ടായി. അദാനി വിൽമർ, അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അംബുജ സിമന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിനു കേരളത്തിൽ നിന്നും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ റേഞ്ച് എസ്.പി ആമോസ് മാമ്മൻ അർഹനായി. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് 10 പോലീസ് ഉദ്യോഗസ്ഥരും അർഹരായി.
ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടുകൾ തള്ളി അദാനി ഗ്രൂപ്പ്. ജനുവരി 24നു ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണെന്നും രാജ്യത്തെ കോടതികൾ ഉൾപ്പെടെ തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.