ഷാരോൺ വധക്കേസ്; പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഷാരോൺ വധക്കേസ്; പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

Jan 25, 2023, 07:29 AM IST

പാറശാല ഷാരോൺ വധക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കാമുകൻ ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിൽ. ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. 2022 ഒക്ടോബർ 14നാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്.

ജീവനാംശം നൽകാൻ ഭാര്യയോട് ആവശ്യപ്പെടുന്നത് അലസതയെ പ്രോത്സാഹിപ്പിക്കും: കർണാടക ഹൈക്കോടതി

Jan 25, 2023, 09:35 AM IST

ആരോഗ്യവാനായ ഭർത്താവിന് ഭാര്യയിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ സാധിക്കില്ലെന്ന് കർണാടക ഹൈക്കോടതി. ജീവനാംശം നൽകാൻ ആവശ്യപ്പെടുന്നത് അലസതയെ പ്രോത്സാഹിപ്പിക്കുമെന്നും കോടതി വിധിച്ചു. വിവാഹമോചിതയായ ഭാര്യയ്ക്ക് പ്രതിമാസം ജീവനാംശം അനുവദിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

'മൈക്കിള്‍'; പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ജീവിതം സിനിമയാകുന്നു

Jan 25, 2023, 09:30 AM IST

പോപ് ഇതിഹാസം മൈക്കിൾ ജാക്സന്‍റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. 'മൈക്കിൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം അന്‍റോയിൻ ഫ്യൂകയാണ്. ജാക്സന്‍റെ ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ഇതുവരെ പറയാത്ത കാര്യങ്ങളും ചിത്രത്തിലുണ്ടാകും. ജോൺ ലോഗൻ തിരക്കഥയെഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ഗ്രഹാം കിങാണ്.