ഷാരോൺ രാജ് വധക്കേസ്; ഗ്രീഷ്മയ്ക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഷാരോൺ രാജ് വധക്കേസ്; ഗ്രീഷ്മയ്ക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

Jan 25, 2023, 04:05 PM IST

ഷാരോൺ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്കെതിരെ കൊലപാതകത്തിനൊപ്പം, തട്ടിക്കൊണ്ടുപോകലും ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിച്ചു. കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്താൻ ഗ്രീഷ്മ ഷാരോണിനെ പ്രലോഭിപ്പിച്ച്‌ വിളിച്ചുവരുത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.

അതിജീവിതയുടെ വിവരങ്ങൾ ചോർന്ന സംഭവം; ഇടുക്കി നെടുങ്കണ്ടം പോലീസിനെതിരെ റിപ്പോര്‍ട്ട്

Jan 25, 2023, 04:00 PM IST

പീഡനക്കേസിലെ ഇരയുടെ വിവരങ്ങൾ ചോർത്തി ഇടുക്കി നെടുങ്കണ്ടം പോലീസ്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പിതാവിന്‍റെ ചിത്രമാണ് ചോർന്നത്. പോലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ചിത്രം ചോർന്നത്. പ്രതികളുടെ ഫോട്ടോ പോലീസ് നേരത്തെ ചോർത്തിയതായി ഇന്‍റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് സമർപ്പിച്ചു.

ഓസ്ട്രേലിയൻ ഓപ്പണ്‍; സാനിയ-രോഹൻ ബൊപ്പണ്ണ സഖ്യം ഫൈനലിൽ

Jan 25, 2023, 04:20 PM IST

ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ഫൈനലിൽ. സെമിഫൈനലിൽ ബ്രിട്ടന്‍റെ നീൽ പുപ്സ്കിയെയും അമേരിക്കയുടെ ഡിസയർ ക്രാവാഷിക്കിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം ഫൈനലിലെത്തിയത്. സ്കോർ 7-6, 6-7, 10-6. സാനിയ- ബൊപ്പണ്ണ കൂട്ടുകെട്ടിലെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണിത്.