കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിൽ വെടിവയ്പ്. വെടിവെപ്പിൽ ഒരു സിഐഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിയുതിർത്ത സിഐഎസ്എഫ് ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മ്യൂസിയത്തിൽ 15 റൗണ്ട് വെടിവെപ്പ് നടന്നതായി, കൊൽക്കത്ത പോലീസ് അറിയിച്ചു. വെടിയേറ്റ മറ്റൊരു ജവാന്റെ നില ഗുരുതരമാണ്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, ഒഡിഷ - ബംഗാൾ തീരത്തിനു മുകളിലായി ന്യൂനമർദം രൂപപ്പെട്ടുവെന്നും, അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്പെടാൻ സാധ്യതയെന്നും, കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ പ്രഭാവത്തിൽ, ഓഗസ്റ്റ് 6 മുതൽ 10 വരെ കേരളത്തിൽ, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
എറണാകുളത്ത് ദേശീയപാതയിലെ കുഴിയില്‍ വീണ് ഹോട്ടല്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തനം നടത്തേണ്ടതെന്ന പ്രതിപക്ഷ നേതാവിന്റെ വാദം വിചിത്രമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് അറിയാതെ പറഞ്ഞതാണെങ്കില്‍ തിരുത്തണം.