അമേരിക്കയിൽ മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 11 പേർ മരിച്ചു. കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ 2 ഫാമുകളിലുണ്ടായ വെടിവെപ്പിൽ 7 പേർ കൊല്ലപ്പെട്ടു. കൂണ് ഫാമിലുണ്ടായ വെടിവെപ്പിൽ 4 പേരും ട്രക്ക് ബിസിനസ് ഓഫീസിൽ നടന്ന വെടിവയ്പിൽ 3 പേരുമാണ് കൊല്ലപ്പെട്ടത്. അയോവയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാർഥികൾ മരിച്ചു.
എലപ്പുള്ളിയിൽ വെട്ടേറ്റ് മരിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കുപ്പിയോട് മുഹമ്മദ് സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്. പരേതനായ സുബൈറിന്റെ അവകാശികൾ എന്ന പേരിലാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. എലപ്പുള്ളി വില്ലേജിലെ (ഒന്ന്) അഞ്ച് സെന്റ് ഭൂമി കണ്ടുകെട്ടാനാണ് നോട്ടീസ്.
യുജിസി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ തനിക്ക് പുനർ നിയമനം നൽകിയതെന്ന് കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. തന്റെ നിയമനം നിയമവിധേയമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.