പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു; ചാലക്കുടി പുഴയോരത്ത് ജാ​ഗ്രതാ നിർദേശം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു; ചാലക്കുടി പുഴയോരത്ത് ജാ​ഗ്രതാ നിർദേശം

Sep 21, 2022, 07:47 AM IST

സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് പറമ്പിക്കുളം ഡാമിന്റെ 3 ഷട്ടറുകളിലൊന്ന് തനിയെ തുറന്നു. സെക്കന്‍ഡില്‍ 20000 ഘനയടി വരെ വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. സാധാരണ 10 സെ.മി മാത്രം തുറക്കാറുള്ള ഷട്ടറാണ് ഇപ്പോൾ പൂർണമായും പൊന്തിപ്പോയത്. ചാലക്കുടി പുഴയിൽ കനത്ത ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

Sep 21, 2022, 08:33 AM IST

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം ആരംഭിക്കും. ഇന്നലെ വൈകിട്ട് ജില്ലാ അതിർത്തിയായ അരൂരിൽ സമാപിച്ച യാത്ര രാവിലെ കുമ്പളം ടോൾ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. 18 കിലോമീറ്റർ സഞ്ചരിച്ച് യാത്ര ഇന്ന് ഇടപ്പള്ളി സെന്‍റ് ജോർജ് പള്ളി പരിസരത്ത് സമാപിക്കും.

ചെറുകിട സംരംഭങ്ങൾക്ക് ആശയങ്ങൾ വേണം; കുടുംബശ്രീയിൽ സമ്മാനങ്ങൾ കാത്തിരിക്കുന്നു

Sep 21, 2022, 08:19 AM IST

ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് മികച്ച ആശയങ്ങൾ കൈവശം ഉണ്ടോ? കുടുംബശ്രീയുടെ ക്യാഷ് അവാർഡ് നിങ്ങൾക്കായി കാത്തിരിക്കുന്നു. കുടുംബശ്രീ യൂണിറ്റുകൾക്ക് ചെയ്യാൻ കഴിയുന്ന പുതിയ സംരംഭങ്ങളെക്കുറിച്ച് പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുക. 25000 രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക.