തൃപ്പൂണിത്തുറയില്‍ എസ്ഐ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

തൃപ്പൂണിത്തുറയില്‍ എസ്ഐ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ

Sep 23, 2022, 05:31 PM IST

എറണാകുളം തൃപ്പൂണിത്തുറയിൽ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കെഎപി രണ്ടാം ബറ്റാലിയനില്‍ നിന്ന് കെഎപി ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലം മാറിയ മാറിയ തിരുവനന്തപുരം സ്വദേശി സജിത് ആണ് മരിച്ചത്. കൈഞരമ്പ് മുറിച്ച നിലയിലാണ് മൃതദേഹം എരൂരിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. തിരുവനന്തപുരം പാങ്ങോട് സ്വദേശിയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മോഹന്‍ ഭാഗവത് രാഷ്ട്രപിതാവെന്ന് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവൻ

Sep 23, 2022, 05:25 PM IST

ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ രാഷ്ട്രപിതാവെന്ന്, ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്യാസി വിശേഷിപ്പിച്ചു. കഴിഞ്ഞ ദിവസം കസ്തൂർബാ ഗാന്ധി മാർഗിലെ പള്ളി സന്ദർശിച്ച ഭാഗവത്, ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമര്‍ അഹമ്മദ് ഇല്ല്യാസിയുമായി സംസാരിച്ചിരുന്നു.

ഹർത്താലിൽ തകർത്തത് 70 കെഎസ്ആർടിസി ബസ്; നഷ്ടം 45 ലക്ഷം

Sep 23, 2022, 05:59 PM IST

പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി, സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും, സർക്കാർ കോടതിയെ അറിയിച്ചു. വിഷയത്തിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി.