ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം പങ്കുചേർന്ന് സിയാച്ചിന്‍ ഹീറോ ബാനാ സിംഗ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം പങ്കുചേർന്ന് സിയാച്ചിന്‍ ഹീറോ ബാനാ സിംഗ്

Jan 20, 2023, 10:01 PM IST

ജമ്മുവില്‍ പര്യടനം തുടരുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സിയാച്ചിന്‍ ഹീറോയും പരമവീര്‍ ചക്ര ജേതാവുമായ ക്യാപ്റ്റന്‍ ബാനാ സിംഗ്. ജമ്മുവിലെ കഠ്‌വയിൽ രാഹുൽ ഗാന്ധിയുടെ കൈ പിടിച്ചാണ് ബനാ സിംഗ് നടന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചു.

ഹൊറര്‍ കോമഡി ചിത്രം 'രോമാഞ്ചം' ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലേക്ക്  

Jan 20, 2023, 09:46 PM IST

സൗബിൻ ഷാഹിർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'രോമാഞ്ച'ത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി മൂന്നിനു തീയേറ്ററുകളിലെത്തും. ഹൊറർ-കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിനു സുഷിൻ ശ്യാം ആണ് സംഗീതമൊരുക്കുന്നത്.

ദുർമന്ത്രവാദം; യുവതിയെ കൊണ്ട് മനുഷ്യാസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചു

Jan 20, 2023, 10:17 PM IST

പൂനെയിൽ മന്ത്രവാദത്തിന്‍റെ പേരിൽ യുവതിയെ കൊണ്ട് മനുഷ്യാസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചു. കുട്ടികളില്ലാത്തതിന്‍റെ പേരിൽ 28 കാരിയായ യുവതിയെ മന്ത്രവാദത്തിനു ഇരയാക്കിയെന്നാണ് ആരോപണം. യുവതിയുടെ ഭർത്താവ്, ഭർതൃ മാതാപിതാക്കൾ, മന്ത്രവാദം നടത്തിയ സ്ത്രീ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.