സിദ്ദിഖ് കാപ്പന് ജാമ്യം നിന്നത് ലക്നൗ സർവകലാശാല മുന്‍ വിസിയടക്കം രണ്ട് പേർ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സിദ്ദിഖ് കാപ്പന് ജാമ്യം നിന്നത് ലക്നൗ സർവകലാശാല മുന്‍ വിസിയടക്കം രണ്ട് പേർ

Sep 20, 2022, 08:16 PM IST

യുഎപിഎ കേസില്‍ ജയിലിലായ സിദ്ദിഖ് കാപ്പന്‍റെ ജാമ്യനടപടികൾ പൂർത്തിയായി. ലക്നൗ സർവകലാശാല മുന്‍ വിസിയും സാമൂഹ്യ പ്രവർത്തകയുമായ രൂപ് രേഖ വർമ, ലക്നൗ സ്വദേശിയായ റിയാസുദ്ദീന്‍ എന്നിവരാണ് കാപ്പന് വേണ്ടി ജാമ്യം നിന്നത്. ഓരോ ലക്ഷം രൂപയും രണ്ടു യുപി സ്വദേശികളുടെ ആൾ ജാമ്യവും വേണമെന്നായിരുന്നു വ്യവസ്ഥ. സ്വന്തം കാറാണ് രൂപ് രേഖ വർമ ജാമ്യമായി നല്‍കിയത്. യുപി സ്വദേശികളായ ജാമ്യക്കാരെ കിട്ടാത്തതിനാല്‍ നടപ

ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ഗുജറാത്തി ചിത്രം

Sep 20, 2022, 07:08 PM IST

95-ാമത് അക്കാദമി അവാർഡുകളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രമായ 'ഛെല്ലോ ഷോ' എന്ന ചിത്രം നേട്ടം സ്വന്തമാക്കി. വരാനിരിക്കുന്ന ഓസ്കാറിൽ മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള മത്സരത്തിൽ ഈ ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കും.

യുദ്ധം അവസാനിപ്പിക്കാൻ പുടിനും ആഗ്രഹമെന്ന് തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ

Sep 20, 2022, 08:11 PM IST

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തയാറാണെന്നു വിശ്വസിക്കുന്നതായി തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനാണ് പുട്ടിൻ ആഗ്രഹിക്കുന്നതെന്ന് അടുത്തിടെ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽനിന്നു മനസ്സിലാക്കിയതായും എർദോഗൻ കൂട്ടിച്ചേർത്തു.