വെർവെറ്റ് കുരങ്ങുകളെ കൊന്നൊടുക്കാൻ സിന്റ് മാർട്ടൻ! കാടിറങ്ങുന്ന വന്യതക്ക് പരിഹാരം എന്ത്‌?
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വെർവെറ്റ് കുരങ്ങുകളെ കൊന്നൊടുക്കാൻ സിന്റ് മാർട്ടൻ! കാടിറങ്ങുന്ന വന്യതക്ക് പരിഹാരം എന്ത്‌?

Jan 25, 2023, 06:51 PM IST

കാടിറങ്ങി മനുഷ്യവാസ മേഖലയിലെത്തുന്ന വന്യജീവികളെ എങ്ങനെ ശാസ്ത്രീയമായി പ്രതിരോധിക്കാമെന്ന സജീവ ചർച്ചയിലാണ് കേരളം. മൃഗസ്നേഹികളും, നിലനിൽപ്പിനായി പോരാടുന്നവരും തമ്മിൽ ചർച്ച നടക്കുമ്പോൾ, കൃഷി നശിപ്പിക്കുന്ന വെർവെറ്റ് കുരങ്ങുകളെ കൊന്നൊടുക്കാൻ തീരുമാനിച്ച സിന്റ് മാർട്ടനിൽ നിന്നുള്ള വാർത്ത ശ്രദ്ധ നേടുകയാണ്. കരീബിയൻ രാജ്യമായ സിന്റ് മാർട്ടന്റെ നല്ലൊരു ശതമാനം വരുമാനമെത്തുന്നത് കൃഷിയിൽ നിന്നാണ്. ജീവിത സ്രോതസ്സ് ഇല്ലാതാകുന്നു എന്ന കർഷകരുടെ പരാതിയെ തുടർന്നാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നതും ശ്രദ്ധേയം. കാർഷിക വിളകൾ പാകമാകുമ്പോൾ, കൂട്ടമായെത്തി നശിപ്പിക്കുന്ന വെർവെറ്റ് കുരങ്ങുകൾ സിന്റ് മാർട്ടനിലെ കർഷകരുടെ ഉറക്കം കെടുത്തിയിരിക്കുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 450 കുരങ്ങുകളെ ഇല്ലാതാക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ ദ്വീപിന്റെ ഭാഗമല്ലാത്ത വെർവെറ്റുകളെ വേട്ടയാടാൻ ആരുമില്ലാത്തത്, അവയുടെ പ്രജനനം കുറക്കുക എന്ന ഉദ്യമത്തിന് തടസ്സമാകുമെന്നും സർക്കാർ അഭിപ്രായപ്പെടുന്നു. തെക്ക്കിഴക്കൻ ആഫ്രിക്കയിൽ നിന്ന് 17ആം നൂറ്റാണ്ടിൽ സിന്റ് മാർട്ടനിൽ എത്തിയ വെർവെറ്റുകൾക്ക് തവിട്ട് കലർന്ന ചാരനിറവും, കറുത്ത മുഖവുമാണുള്ളത്. പരിസ്ഥിതി സൗഹാർദ രാജ്യങ്ങളിൽ മുൻപന്തിയിലുള്ള രാജ്യമായ സ്വിറ്റ്സർലൻഡിൽ വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനും, ഭക്ഷണത്തിനുമായി പ്രത്യേക സീസണുകളിൽ മൃഗവേട്ട അനുവദിച്ചിട്ടുണ്ട്. പ്രകൃതിക്ക് ദോഷമായി റെയിൻ ഡീറുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നപ്പോൾ 1950 ൽ ഇവയെ നിയന്ത്രണ വിധേയമാക്കാനുള്ള അനുമതിയും സർക്കാർ നൽകിയിരുന്നു. 2011 ൽ മൃഗങ്ങളെ നിയന്ത്രിക്കുന്ന ഗെയിം അനിമൽ കൗൺസിലും സ്ഥാപിതമായി. ഒരു ആവാസ വ്യവസ്ഥയിൽ ഒരു മൃഗത്തിന്റെ എണ്ണം കൂടിയാലും, കുറഞ്ഞാലും ബുദ്ധിമുട്ടാണെന്ന ധാരണ നിലനിൽക്കെ തന്നെ കടുവകളുടെയും ആനകളുടെയും വംശവർധനവിനെ താങ്ങാൻ ശേഷിയില്ലാത്ത വന്യജീവി സങ്കേതങ്ങളെ അവഗണിച്ചതും കേരളത്തിന് വിനയായി. 1972 ലെ വന്യജീവി സംരക്ഷണ നിയമവും പുനപരിശോധിക്കേണ്ടത് തന്നെ. ആവാസ വ്യവസ്ഥക്കും, മനുഷ്യജീവനും പ്രാധാന്യം നൽകികൊണ്ടുള്ള തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാട് നശിപ്പിക്കുന്ന മനുഷ്യനും, കാടിറങ്ങുന്ന മൃഗങ്ങളും ലോകം ഒരുപോലെ നേരിടുന്ന പ്രശ്നം തന്നെ.

പാ​സ്​​വേ​ഡ് പങ്കിടൽ; ഏ​പ്രി​ൽ മു​ത​ൽ പണം ഈടാ​ക്കാൻ നെ​റ്റ്ഫ്ലി​ക്സ്

Jan 24, 2023, 07:47 AM IST

നെറ്റ്ഫ്ലിക്സ് ഏപ്രിൽ 1 മുതൽ പാ​സ്​​വേ​ഡ് പങ്കിടലിന് പണം ഈടാക്കും. കുടുംബത്തിന് പുറത്തുള്ള ആൾക്ക് നെറ്റ്ഫ്ലിക്സ് ലോഗിൻ പാസ്‌വേഡ് നൽകുകയാണെങ്കിൽ, പ്രൊഫൈൽ ആക്സസ് ചെയ്യുന്നതിന് അധിക പണം നൽകേണ്ടിവരും. ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് പങ്കിടലിന് പണം ഈടാക്കി തുടങ്ങിയിരുന്നു.

ഗുണ്ടകൾക്കെതിരെ പൊലീസ്; ഓം പ്രകാശിന്റെയും പുത്തൻപാലം രാജേഷിന്റെയും സ്വത്ത് വിവരം തേടി

Jan 24, 2023, 08:00 AM IST

തലസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ സമ്മർദ്ദ തന്ത്രവുമായി പൊലീസ്. ഓംപ്രകാശിന്‍റെയും പുത്തൻപാലം രാജേഷിന്‍റെയും സ്വത്തുക്കളുടെ വിശദാംശങ്ങൾ തേടി രജിസ്ട്രേഷൻ ഐ.ജിക്ക് കത്ത് നൽകിയിട്ടുണ്ട്. ഗുണ്ടകൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും തീരുമാനിച്ചിട്ടുണ്ട്.