'സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ദയവായി വിളിക്കരുത്'; വൈറലായി മാട്രിമോണിയൽ പരസ്യം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ദയവായി വിളിക്കരുത്'; വൈറലായി മാട്രിമോണിയൽ പരസ്യം

Sep 21, 2022, 08:50 AM IST

വൈറലായി ഒരു മാട്രിമോണിയൽ പരസ്യം. വരൻ ഐഎഎസ്/ഐപിഎസ് ആയിരിക്കണം അല്ലെങ്കിൽ ജോലി ചെയ്യുന്ന ഡോക്ടർ (പിജി) അതുമല്ലെങ്കിൽ വ്യവസായി. ഇത് കൂടാതെ, പരസ്യത്തിൽ ഒരു പ്രത്യേക നിർദ്ദേശമുണ്ട്, "സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ദയവായി വിളിക്കരുത്" എന്നാണ് നിർദേശം. ഈ അടിക്കുറിപ്പാണ് പരസ്യത്തെ വൈറലാക്കിയിരിക്കുന്നത്.

ഗവര്‍ണറെ അവഹേളിച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റ്; എംഎല്‍എയുടെ പി.എയ്‌ക്കെതിരേ പരാതി

Sep 21, 2022, 08:24 AM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ട് എം.എൽ.എയുടെ പി.എ കൂടിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഇതേതുടർന്ന് സി.കെ ആശ എംഎൽഎയുടെ പി.എയും ട്രഷറി ഉദ്യോഗസ്ഥയുമായ ആർ സുരേഷിനെതിരെ യുവമോർച്ച കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ശ്യാംകുമാർ വൈക്കം പോലീസിൽ പരാതി നൽകി.

ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് പാക് താരം മുഹമ്മദ് റിസ്‌വാന്‍

Sep 21, 2022, 08:42 AM IST

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ തോറ്റെങ്കിലും പാകിസ്താന്‍റെ മുഹമ്മദ് റിസ്‌വാന് റെക്കോര്‍ഡ്. ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും റിസ്‌വാന്‍റെ പേരിലാണ്. പാക് ക്യാപ്റ്റനും സഹതാരവുമായ ബാബർ അസമിനൊപ്പമാണ് റിസ്‌വാൻ ഈ നേട്ടം പങ്കിട്ടത്.