അമ്മക്ക് നേരെ നിറയൊഴിച്ച് മകൻ; കാരണം നിരന്തര പീഡനമെന്ന് മൊഴി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

അമ്മക്ക് നേരെ നിറയൊഴിച്ച് മകൻ; കാരണം നിരന്തര പീഡനമെന്ന് മൊഴി

Jan 19, 2023, 01:29 PM IST

മധ്യപ്രദേശിൽ അമ്മക്കു നേരെ വെടിയുതിർത്തത് പതിനാറുകാരൻ മകൻ. തികംഗര്‍ നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.പിതാവിന്‍റെ പേരിലുള്ള ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വിദ്യാർത്ഥി അമ്മയെ വെടിവച്ച് കൊലപ്പെടുത്തിയത്.അമ്മയുടെ നിരന്തരമായ പീഡനമാണ് കൊലപാതകത്തിനു കാരണമെന്ന് 16കാരൻ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലൂസൈൽ റാൻഡൻ അന്തരിച്ചു

Jan 19, 2023, 01:13 PM IST

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 118-ാം വയസ്സിൽ അന്തരിച്ചു. ലൂസൈൽ റാൻഡൻ എന്ന കന്യാസ്ത്രീയാണ് ഫ്രാൻസിൽ അന്തരിച്ചത്. ടൗലോണിലെ ഒരു നഴ്സിംഗ് ഹോമിൽ വച്ചായിരുന്നു അന്ത്യം. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് ഒരു ദശകം മുമ്പ് 1904 ഫെബ്രുവരി 11 ന് തെക്കൻ ഫ്രാൻസിലായിരുന്നു ജനനം.

തമിഴ് നടൻ വടിവേലുവിന്‍റെ അമ്മ പാപ്പ അന്തരിച്ചു

Jan 19, 2023, 01:49 PM IST

പ്രമുഖ തമിഴ് നടൻ വടിവേലുവിന്‍റെ അമ്മ പാപ്പ (87) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വടിവേലുവിനെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നടക്കും.