ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹാഷിം അംല ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 39 കാരനായ അംല 2019ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. പിന്നീട് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സജീവമാവുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കായി 124 ടെസ്റ്റുകളും 181 ഏകദിനങ്ങളും 44 ടി20 മത്സരങ്ങളും അംല കളിച്ചിട്ടുണ്ട്.
അമ്മയുടെ മൃതദേഹം മക്കളെ കാണിച്ചില്ലെന്ന് പരാതി. ഇതേതുടർന്ന് തൃശൂരിലെ യുവതിയുടെ അന്ത്യകർമങ്ങൾ വൈകി. പാവറട്ടി സ്വദേശിനി ആശയുടെ ശവസംസ്കാരമാണ് വൈകുന്നത്. ആശയുടെ രണ്ട് ആൺമക്കളെ ഭർതൃവീട്ടുകാർ മൃതദേഹം കാണിക്കാൻ കൊണ്ടുവരില്ല എന്ന് പറഞ്ഞതാണ് കാരണം. ആശയുടെ മക്കൾക്ക് 10ഉം 4ഉം വയസാണ് പ്രായം.
ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന പി ടി സെവനെ പിടികൂടാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പിടികൂടാൻ അഞ്ച് ദൗത്യ സംഘങ്ങളായി തിരിക്കും. ഇന്ന് വൈകിട്ട് തന്നെ ട്രയൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മയക്ക് വെടി നൽകിക്കഴിഞ്ഞാൽ ആന ഓടാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധാപൂർവ്വം പരിഗണിച്ചുകൊണ്ടായിരിക്കും മയക്കുവെടി നൽകുക.