സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ കേസിൽ സസ്പെൻഷനിലായ മംഗലപുരം എ.എസ്.ഐ എസ്.ജയന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. കഴക്കൂട്ടം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഗുണ്ടാ ബന്ധത്തിന്റെ പേരിൽ മംഗലപുരം സ്റ്റേഷനിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് ജയൻ.
ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള ബിബിസിയുടെ ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനും യൂട്യൂബിനും നിർദേശം നൽകി. 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകളും യൂട്യൂബ് വീഡിയോകളും മൈക്രോ ബ്ലോഗിംഗും നീക്കം ചെയ്യണമെന്നാണ് നിർദേശം.
അഞ്ച് വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ ശാസ്ത്രീയ അന്വേഷണം. കത്രിക ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കത്രിക ആഭ്യന്തര വകുപ്പിന് കൈമാറി ശാസ്ത്രീയ പരിശോധന നടത്താനാണ് തീരുമാനം.