സർക്കാരിന്റെ പ്രത്യേക പ്രതിനിധി; കെ.വി തോമസിന്‍റെ നിയമന ഉത്തരവിറങ്ങി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സർക്കാരിന്റെ പ്രത്യേക പ്രതിനിധി; കെ.വി തോമസിന്‍റെ നിയമന ഉത്തരവിറങ്ങി

Jan 20, 2023, 06:01 PM IST

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ കേന്ദ്രമന്ത്രി കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച് ഉത്തരവിറങ്ങി. കെ.വി തോമസിന് ക്യാബിനറ്റ് റാങ്ക് ലഭിക്കുമെന്ന് പറയുന്ന ഉത്തരവിൽ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ വ്യക്തമാക്കിയിട്ടില്ല.

ആൽഫബെറ്റിലും കൂട്ട പിരിച്ചുവിടൽ; 12,000 പേർക്ക് തൊഴിൽ നഷ്ടമാവും

Jan 20, 2023, 05:57 PM IST

ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റിലും കൂട്ട പിരിച്ചുവിടൽ. ആഗോളതലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ അറിയിച്ചു. സാമ്പത്തിക മേഖലയിലെ മാറ്റം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പിരിച്ചുവിടുന്നവർക്ക് ഇക്കാര്യം അറിയിച്ച് മെമ്മോ നൽകി.

സിനിമ എടുക്കുന്നത് പ്രേക്ഷകർക്കും പണത്തിനും വേണ്ടി: എസ്എസ് രാജമൗലി

Jan 20, 2023, 06:39 PM IST

ലോക വേദിയിൽ അവാർഡുകളുടെ തിളക്കത്തിലാണ് ആർആർആർ. ഈ അവസരത്തിൽ അവാർഡിനെ കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുകയാണ് സംവിധായകൻ രാജമൗലി. പണത്തിനും, പ്രേക്ഷകർക്കും വേണ്ടിയാണ് താൻ സിനിമ ചെയ്യുന്നത്. അല്ലാതെ നിരൂപക പ്രശംസ ലഭിക്കാൻ വേണ്ടിയല്ല. ആർആർആറിന്റെ വിജയത്തോടൊപ്പം അവാർഡും കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.