നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കർണാടകയിൽ സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവെച്ചിരുന്നു.'വികസിത ഇന്ത്യ @ 100'പരിപാടിയിൽ പങ്കെടുക്കാൻ വന്നതാണ് അദ്ദേഹം.
ഇന്‍ഡിഗോ എയര്‍ലൈന്‍, ഉപഭോക്താക്കൾക്ക് പ്രത്യേക 'സ്വീറ്റ് 16' ആനിവേഴ്സറി സെയില്‍ ആരംഭിച്ചു. വിമാനസര്‍വീസ് 16 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓഫർ. ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് 1616 രൂപ മുതൽ ആരംഭിക്കും.
പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെന്റിൽ ബഹളം തുടർന്നു. കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നത് രാജ്യസഭയിലും ലോക്സഭയിലും ഒരുപോലെ ചർച്ചയായിരുന്നു. വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള എംപിമാർ ഈ വിഷയം ശക്തമായി ഉന്നയിച്ചു. കോൺഗ്രസ്സും ശിവസേനയും വിഷയം ഗൗരവമായി സഭയിൽ ഉന്നയിച്ചു.