ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയിൽ സ്വന്തം സമുദായത്തിനായി നിയമനം നടത്തിയെന്ന് മുന്‍മന്ത്രി കെ.ടി. ജലീല്‍ വെളിപ്പെടുത്തിയതായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വി.സി സ്വന്തം സമുദായത്തിൽ നിന്ന് ആരും ഇല്ലാത്തതിനാലാണ് തന്നെ നിയമിച്ചതെന്നും ജലീൽ പറഞ്ഞതായി ഇദ്ദേഹം അറിയിച്ചു.
അൽ ഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിയെ വധിക്കാൻ ഉപയോഗിച്ച ഡ്രോണ്‍ വടക്കൻ കിർഗിസ്ഥാനിലെ മനാസിൽ ഗാൻസി വ്യോമതാവളത്തിൽ നിന്നാണ് നിയന്ത്രിച്ചതെന്ന് സൂചന. ഡ്രോണിൽ നിന്ന് രണ്ട് ഹെൽഫയർ മിസൈലുകളാണ് അമേരിക്ക തൊടുത്തത്. യു.എസ്. ചാരസംഘടനയായ സി.ഐ.എ ആണ് ദൗത്യം പൂർത്തീകരിച്ചത്.
അപകടകരമായ വൈറസിന്റെ "സമൂഹ വ്യാപനത്തിന്" സാധ്യതയുള്ളതിനാൽ ന്യൂയോർക്ക് സ്റ്റേറ്റ് ഹെൽത്ത് ഉദ്യോഗസ്ഥർ പോളിയോയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത കുട്ടികൾക്കും മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുവാൻ ആവശ്യപ്പെട്ടു. മലിന ജലത്തിൽ പോളിയോ വൈറസ് കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.